ജയ്പുര്‍: ജെ.ഇ.ഇ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധ (20)നെ ആണ് ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ കഴിഞ്ഞ മേയിലാണ് ജെ.ഇ.ഇ പഠിക്കാനായി കോട്ടയിലെത്തുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്നുനെന്നും കോട്ടയില്‍ പഠിക്കാനെത്തിയ തീരുമാനം അഭിഷേക് ലോധ സ്വയം എടുത്തതാണെന്നും മൂത്ത സഹോദരന് അജയ് പറയുന്നു. അഭിഷേക് നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്നും പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി.പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ ജെ.ഇ.ഇ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. അഭിഷേക് ലോധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ മഹേന്ദ്രഗഢില്‍ നിന്നുള്ള 19-കാരനായ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
Trending
- സ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ?; വിമര്‍ശനവുമായി നടി ശ്രിയ രമേശ്
- തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
- ജാമ്യ ഹര്‍ജിയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍; ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം
- മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം
- ആഴ്ചകളോളം ഡൽഹിയെ വിറപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി ഒടുവിൽ പിടിയിൽ ‘പരീക്ഷ ഒഴിവാക്കണം’
- ‘അന്ന് ഭർത്താവ് ഇല്ലാത്തപ്പോൾ എന്റെ വാതിൽ മുട്ടിയവനാണ്, അയാൾക്ക് ഈ അവസ്ഥ വന്നതിൽ സന്തോഷമുണ്ട്’
- ജയിൽ ചപ്പാത്തിയും വെജ് കറിയും; പത്രക്കടലാസ് വിരിച്ച് ഉറക്കം, ബോബിക്ക് കൂട്ട് ലഹരി-മോഷണക്കേസിലെ പ്രതികൾ
- മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി