ന്യൂഡല്‍ഹി: പ്രണയവിവാഹങ്ങളും അതേതുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങളും വാര്‍ത്തകളിലെ നിത്യസംഭവങ്ങളാണ്. ഇപ്പോഴിതാ പ്രണയവിവാഹത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരു യുവാവിന്റെ ജീവനെടുത്ത സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാരാബങ്കിയിലാണ് സംഭവം. സുധീര്‍കുമാര്‍ എന്ന 25-കാരനാണ് ഭാര്യവീട്ടുകാരുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.വീട്ടിനടുത്തുള്ള മരത്തിലാണ് സുധീര്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സുധീര്‍ കുമാറിന്റെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.നാലുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോമള്‍ എന്ന പെണ്‍കുട്ടിയെ സുധീര്‍ കുമാര്‍ വിവാഹം ചെയ്യുന്നത്. ആറുമാസങ്ങള്‍ക്ക് മുന്‍പ് കോടതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കോമളിന്റെ സഹോദരനായ ആയുഷ്കുമാറിന്റെ പിന്തുണ ഇരുവരുടെയും ബന്ധത്തിന് തുടക്കകാലത്ത് ലഭിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കോമളിന്റെ വീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുകയും ബന്ധം വേര്‍പിരിയാനായി ഭീഷണിപ്പെടുത്തുകയുമായിരുന്നവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.തന്നോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോമള്‍ അടിക്കടി പറയുമായിരുന്നുവെന്നും അതിനാലാണ് കോടതിയില്‍ വെച്ച് വിവാഹിതരായതെന്നും ആത്മഹത്യ കുറിപ്പില്‍ സുധീര്‍ കുമാര്‍ പറയുന്നുണ്ട്. ഇതിന് ശേഷം കോടതിവിവാഹത്തിന്റെ കാര്യം കോമള്‍ വീട്ടില്‍ പറയുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായെന്നും കോമള്‍ പിന്നീട് തന്നോട് അകലം പാലിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ സുധീര്‍ പറയുന്നു. കോമളും അമ്മയും സഹോദരന് ആയുഷും തന്നോട് പോയി മരിക്കാന്‍ പറയുകയായിരുന്നുവെന്നും പറയുന്നുണ്ട്.കോമളിനൊടൊപ്പമുള്ള വിവാഹചിത്രങ്ങളും വിവാഹസര്‍ട്ടിഫിക്കറ്റിന്റെ ചിത്രവും ഫെയ്സ്ബുക്കില്‍ സുധീര്‍ കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. ഹമാരി അദൂരി കഹാനിയെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സുധീര്‍ കുമാര്‍ കുറിച്ചത്.
Trending
- സ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ?; വിമര്‍ശനവുമായി നടി ശ്രിയ രമേശ്
- തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
- ജാമ്യ ഹര്‍ജിയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍; ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം
- മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം
- ആഴ്ചകളോളം ഡൽഹിയെ വിറപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി ഒടുവിൽ പിടിയിൽ ‘പരീക്ഷ ഒഴിവാക്കണം’
- ‘അന്ന് ഭർത്താവ് ഇല്ലാത്തപ്പോൾ എന്റെ വാതിൽ മുട്ടിയവനാണ്, അയാൾക്ക് ഈ അവസ്ഥ വന്നതിൽ സന്തോഷമുണ്ട്’
- ജയിൽ ചപ്പാത്തിയും വെജ് കറിയും; പത്രക്കടലാസ് വിരിച്ച് ഉറക്കം, ബോബിക്ക് കൂട്ട് ലഹരി-മോഷണക്കേസിലെ പ്രതികൾ
- മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി