കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Trending
- മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തിന് പലസ്തീന്റെ രാഷ്ട്രപദവി അനിവാര്യം: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
- ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ കിരീടാവകാശി പങ്കെടുത്തു
- കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം: ബഹ്റൈനില്‍ ബംഗ്ലാദേശിക്ക് മൂന്നു വര്‍ഷം തടവ്
- ബുധനാഴ്ച ബഹ്റൈന്‍ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രകാശം പരത്തും
- തൊഴില്‍ നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന് സര്‍ക്കാരിന്റെ നിര്‍ദേശം
- മഹർജാൻ 2K25 കലോത്സവം നവംബർ 20, 21, 27, 28 തീയതികളിൽ
- വാഹനാപകടങ്ങള്‍ കൂടുന്നു; ബഹ്റൈനില്‍ ഗതാഗത നിയമ ഭേദഗതി വരുന്നു
- ബഹ്റൈനിലെ പെന്ഷന് നിയമ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും

