ബംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി,സമകാലിക മലയാളം എന്നീ വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.റോസാദളങ്ങൾ, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയിൽത്തുണ്ടുകൾ, ഉന്മാദത്തിന്റെ സൂര്യകാന്തികൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ സിനിമകളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്.കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങിയ എസ്.ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. കെ ബാലകൃഷ്ണൻ സ്മാരക പുരസ്കാരം, കെസി സെബാസ്റ്റ്യൻ അവാർഡ്, കെ വിജയരാഘവൻ അവാർഡ്, എംവി പൈലി ജേണലിസം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Trending
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
- പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ചു; മദ്ധ്യവയസ്കൻ അറസ്റ്റിൽ
- കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം