കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.
ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍പെടുത്തിയത്. വന്‍കിട കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ല. പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെനിന്ന് ചോര്‍ന്നെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിര്‍ദൗസ്, പി. കുമാരന്‍കുട്ടി എന്നിവര്‍ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് വാദിച്ചു.
ഷുഹൈബും എം.എസ്. സൊലൂഷന്‍സിലെ അദ്ധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഷുഹൈബും അദ്ധ്യാപകരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിലെ അദ്ധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവര്‍ക്കാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നത്. ഷുഹൈബിന് ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുമുണ്ട്.
Trending
- കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
- വല ക്യാരക്ടർ ലുക്ക്;കിടിലൻ മേക്കോവറിൽ പ്രൊഫ അമ്പിളിയായി ജഗതി
- ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്. രണ്ടുപേര്‍ പിടിയില്‍
- കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ 200 വിമാനങ്ങള്‍ വൈകി, 10 എണ്ണം റദ്ദാക്കി
- ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ
- ഗള്‍ഫ് കപ്പ് വിജയം: ബഹ്റൈനും ദേശീയ ഫുട്ബോള്‍ ടീമിനും അഭിനന്ദന പ്രവാഹം
- എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
- ‘ഒരു രാജ്യം, ഒരു സബ്സ്ക്രിപ്ഷന്’ പദ്ധതിക്ക് തുടക്കം.