തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗത്വ കാമ്പയിന്റെയും കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നടന്നു.
തിരുവനന്തപുരം റെയില്‍ കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്മാന് കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.സി. സജീവ് തൈക്കാട് അദ്ധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡംഗം ബാദുഷ കടലുണ്ടി, നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, രശ്മി എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ജോസ് വി.എം. വിഷയാവതരണം നടത്തി. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗീതാലക്ഷ്മി എം.ബി. സ്വാഗതവും ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍ ടി. നന്ദിയും പറഞ്ഞു.
ക്ഷേമനിധിയില്‍ അംഗത്വമെടുത്തതിനു ശേഷം അംശദായം കൃത്യമായി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെടുകയും തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകാത്തതുമായ നിരവധി സാഹചര്യമുണ്ടായതിനാലാണ് കുടിശ്ശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനും കുടിശ്ശിക നിവാരണത്തിനുമായി അംഗത്വ വിതരണ കാമ്പയിനും കുടിശ്ശിക നിവാരണവും സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അംശദായം അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടയ്ക്കാനും പൂര്‍ണ്ണമായും അംശദായം അടച്ചുകഴിഞ്ഞവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനും പ്രവാസികള്‍ക്ക് പുതിയ മെമ്പര്‍ഷിപ്പ് എടുക്കാനുമുള്ള അവസരം കാമ്പയിനില്‍ ഒരുക്കി.
Trending
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍