കണ്ണൂര്‍: ആര്.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. പരോള്‍ നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണ് നടപടി.
അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് അമ്മ അപേക്ഷ നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ ഡി.ജി.പി. പരോള്‍ അനുവദിക്കുകയായിരുന്നു.
പരോള്‍ ലഭിച്ചതോടെ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അസാധാരണ സംഭവമാണിതെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എല്‍.എ. പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് രമ പറഞ്ഞു.
Trending
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍