കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന് റിസോര്‍ട്ടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന് (67) ആണ് മരിച്ചത്.
റിസോര്‍ട്ടിന് തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജോലിയില്‍നിന്ന് പിരിഞ്ഞുപോകാന്‍ പോകാന്‍ ഉടമ ആവശ്യപ്പെട്ടതാണ് കാരണമെന്ന് അറിയുന്നു.
ഉച്ചയ്ക്കുശേഷമാണ് സംഭവം. ഹാളില്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ രണ്ട് നായ്ക്കള്‍ പൊള്ളലേറ്റു ചത്തു. റിസോര്‍ട്ടിലെ അതിഥികള്‍ക്കാര്‍ക്കും പരിക്കില്ല. ജീവനക്കാരന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് കെയര്‍ടേക്കര്‍ ഉടമയോടുള്ള ദേഷ്യത്തില്‍ ബഹളം തുടങ്ങിയത്. ഇയാള്‍ക്കു പുറമെ മറ്റൊരു ജീവനക്കാരന് കൂടി റിസോര്‍ട്ടിലുണ്ടായിരുന്നു.
ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോള്‍ കെയര്‍ടേക്കര്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരന് പറഞ്ഞു. പൊള്ളലേറ്റ കെയര്‍ടേക്കര്‍ പുറത്തേക്കോടുന്നത് ജീവനക്കാരന് കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു വര്‍ഷം മുമ്പാണ് പ്രേമന് റിസോര്‍ട്ടില്‍ ജോലിക്കെത്തിയത്. തുടക്കം മുതല്‍ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് കെയര്ടേക്കറാക്കിയത്.
Trending
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്