തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസിടിച്ച് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ 3 മാസം പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സ്കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമ്മാണമേൽപ്പിക്കും.
പാലക്കാട് ഐ.ഐ.ടിയുടെ 5 ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോഡിലും എം.വി.ഡി. നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചയ്ക്കു മുമ്പ് പി.ഡബ്ലിയു.ഡി. എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻ.എച്ച്.എ. മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും.
പെർമിറ്റ് എടുത്ത സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വാഹനമെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് മാസത്തിനുള്ളിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
Trending
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി
- ബഹ്റൈൻ വൈദ്യുതി മന്ത്രാലയം ദേശീയ ദിനം ആഘോഷിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- സിറിയയിൽനിന്ന് ബഹ്റൈനികളുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു