ധാക്ക : ബംഗ്ലാദേശില്‍ മസ്ജിദിനകത്ത് എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ 17 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫത്തുള്ള ടൗണിലെ ബയ്ത്തസ് സലീം മസ്ജിദില്‍ രാത്രിയിലായിരുന്നു സംഭവം. എസിയില്‍ ഉണ്ടായ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് വിവരം. ആകെ ആറ് എസികളാണ് മസ്ജിദിനകത്ത് സ്ഥാപിച്ചിരുന്നത്. തകരാറുള്ള എസിയാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്നുള്ള തീയേറ്റ് ബാക്കിയുള്ള എസികളും പൊട്ടിത്തെറിക്കുകയായിരുന്നു. മസ്ജിദിനകത്ത് വിശ്വാസികള്‍ പ്രാര്ത്ഥിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ മസ്ജിദ് ഇമാം ഉള്‍പ്പെടെ 27 പേരുടെ നില അതീവ ഗുരുതരമാണ്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്