ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കണ്ണഞ്ചിറ ടീമിനെ പരാജയപ്പെടുത്തി അരീപ്പറമ്പ് ടീം വിജയികളായി. അൽ അഹലി ക്ലബ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉത്ഘാടന കർമ്മം ബഹ്റൈൻ പ്രതിഭാ പ്രസിഡന്റ് ശ്രീ. ബിനു മണ്ണിൽ നിർവ്വഹിച്ചു. വിജയികൾക്ക് ഇ.കെ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം. സി. മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
ആക്റ്റിംഗ് പ്രസിഡന്റ് സൈജു ചാക്കോ തോമസ് അധ്യക്ഷനായ സമാപന സമ്മേളനത്തിൽ H.E Mr. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം. പി ഉത്ഘാടനം ചെയ്തു. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ മുഖ്യ അഥിതി ആയിരുന്നു.ഐ വൈ സി ഇന്റർനാഷണൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ശ്രീ. ബേസിൽ നെല്ലിമറ്റം, ഒ. ഐ. സി. സി. ജനറൽ ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട്, സാമൂഹ്യ പ്രവർത്തകരായ ശ്രീ. സെയ്ദ് ഹനീഫ്,ശ്രീ. തോമസ് ഫിലിപ്പ്, ശ്രീ.മാത്യു വർക്കി അക്കരക്കുന്നേൽ, ബി. കെ. എൻ. ബി. എഫ് ചെയർമാൻ റെജി കുരുവിള, സെക്രട്ടറി നിഖിൽ തോമസ്, മുൻ സെക്രട്ടറി സാജൻ പൊൻപള്ളി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഫൈനൽ മത്സരത്തിലെ വിജയികൾക്കും തരങ്ങൾക്കും വിശിഷ്ട അതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കാലടിക്കാരനും, പൊക്കിവെട്ടുകാരനുമായി അരീപ്പറമ്പ് ടീമിന്റെ ശ്രീരാജിനെയും, മികച്ച കൈവെട്ടുകാരനായി അരീപ്പറമ്പ് ടീമിന്റെ ഷാരോണിനെയും, നവാഗത പ്രതിഭ ആയി ലിജോയെയും, മികച്ച പിടുത്തക്കാരനായി കണ്ണാഞ്ചിറ ടീമിന്റെ ബേസിലിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി കണ്ണഞ്ചിറ ടീമിന്റെ സ്മിനുവിനെയും തെരഞ്ഞെടുത്തു.