ചെന്നൈ: പ്രശസ്ത തമിഴ് നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.80 വയസായിരുന്നു.ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്.
Trending
- ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
- ജാവ് ജയിലിലെ കൊലപാതകം: രണ്ടുപേരുടെ ജീവപര്യന്തം തടവ് കാസേഷന്‍ കോടതി ശരിവെച്ചു
- ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 19 പേര് അറസ്റ്റില്‍
- കാനൂ മ്യൂസിയം കിരീടാവകാശി ഉദ്ഘാടനം ചെയ്തു
- ശൈഖ് ഈസ ബിന്‍ സല്മാന് ഹൈവേയിലെ രണ്ടു പാതകള്‍ അടച്ചു
- അമീബിക് മസ്തിഷ്കജ്വരം; ഗുരുവായൂര്‍ ക്ഷേത്രക്കുളം അടച്ചിടുന്നതിന് ദേവസ്വത്തിന് നിർദേശം നൽകുമെന്ന് നഗരസഭാ കൗണ്‍സില്‍
- ‘7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും ഒരു നന്ദി പോലും പറഞ്ഞില്ല; യുക്രെയ്ൻ യുദ്ധത്തിന് റഷ്യയ്ക്ക് ധനസഹായം നൽകുന്നത് ചൈനയും ഇന്ത്യയും’
- ഓപ്പറേഷൻ നുംഖോര്‍; സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ല, പൊലീസിനെ വിളിച്ചുവരുത്തി, പരിശോധന തുടരുന്നു