പാലക്കാട്: കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കുഴൽപ്പണം കൊണ്ടുവന്ന ധർമരാജനെ ചോദ്യം ചെയ്തപ്പോൾ കർണാടകയിൽനിന്ന് 41 കോടി 40 ലക്ഷം രൂപ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസിന് മൊഴി നൽകിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗീരിശൻ നായർ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.
എന്നിട്ട് കേരള പോലീസ് എന്തു ചെയ്തു? പോലീസ് അന്വേഷിച്ചപ്പോൾ വിവരം കിട്ടി. എന്നിട്ട് രണ്ടു കൂട്ടരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പോലീസ് കത്തു പുറത്തുവിട്ടില്ല. മൂന്നു വർഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ഇതിനിടെ സുരേന്ദ്രനെതിരായി രാഷ്ട്രീയമായ ഒരു ആരോപണം പോലും സർക്കാരോ സി.പി.എമ്മോ ഉന്നയിച്ചില്ല.
എല്ലാ കേസുകളിലും അന്വേഷണം നടത്തുന്ന ഇ.ഡി. ഈ കേസിൽ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും കേസ് ഒതുക്കിത്തീര്‍ക്കാൻ ഒത്തുകളിച്ചു. കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിനു പകരമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കിത്തീർക്കുന്നത്. എസ്.എൻ.സി. ലാവ്ലിൻ കേസ്, കരുവന്നൂർ കേസ്, സ്വർണക്കള്ളക്കടത്ത് കേസ് തുടങ്ങിയതെല്ലാം എവിടെയാണ് അവസാനിപ്പിച്ചതെന്ന് സതീശൻ ചോദിച്ചു.
Trending
- ഗേറ്റ് വേ ഗള്‍ഫ് രണ്ടാം പതിപ്പ് സമാപിച്ചു
- കോഴിക്കോട് എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട്
- പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര്യർ
- പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
- ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം തകർന്നു വീണു
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള പിറവി ദിനം ആഘോഷിച്ചു
- പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 20ലേക്ക് മാറ്റി
- കുഴൽപ്പണക്കേസ് ഒതുക്കിയതിനു പകരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കുന്നു: വി.ഡി. സതീശൻ