
പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ നാടോടി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി.
ചൊവ്വാഴ്ച രാത്രി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ മാതാപിതാക്കൾ ഉണർന്നപ്പോൾ കാണാനില്ലെന്നാണ് പരാതി. പോലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പുലർച്ചെ 4ന് കുട്ടി ഒരു സ്കൂട്ടറിന് പിന്നിൽ നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.
കുട്ടി നടന്നുപോകുന്നതിന് തൊട്ടുമുമ്പ് സ്കൂട്ടർ തള്ളി മുന്നോട്ടുപോയത് കർണാടക സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ യുവാവാണെന്നാണ് പോലീസിന്റെ നിഗമനം. വർഷങ്ങളായി പുതിയപുഴയിലും സമീപ പുഴകളിലും വട്ടത്തോണിയിൽ മീൻ പിടിച്ച് ജീവിക്കുന്ന നാടോടി സംഘത്തിലെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നു പുലർച്ചെ മുതൽ വട്ടത്തോണിയിൽ മീൻ പിടിക്കുന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
