മനാമ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം കോറോക്കാരൻ കുമാരൻ (67) നിര്യാതനായി. 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 25 വർഷമായി വി.കെ. എൽ. അൽ നമൽ ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്.
ഭാര്യ ഐ.പി. ഗൗരി . മക്കൾ ഐ.പി. ദിവ്യ, ഐ.പി. ധനുഷ. മരുമക്കൾ ശ്രീജേഷ് കുറ്റൂർ, ദിലീപ് മുണ്ടയാട്. പരേതരായ പടിഞ്ഞാറെ പുരയിൽ കുഞ്ഞപ്പ, കോറോക്കാരത്തി പാറു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ കമല(താവം), നളിനി ( ചെറുതാഴം) സാവിത്രി(പരേത) മണിയറ, ചന്ദ്രിക (കണ്ണോം) സത്യൻ(ചെറുതാഴം), ഗിരിജ (ചന്തപ്പുര).