മനാമ: ബഹ്റൈനിലെ ബ്ലോക്ക് 525ലെ സാര്‍ പാര്‍ക്ക് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സംയോജിത പൊതു വിനോദസൗകര്യങ്ങളൊരുക്കാള്ള മന്ത്രാലയത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമാണ് പദ്ധതി.
പൗരര്‍ക്കും താമസക്കാര്‍ക്കും സുസ്ഥിരമായ അന്തരീക്ഷം ഉറപ്പാക്കാനായി പാര്‍ക്കുകളും ഹരിത ഇടങ്ങളും വികസിപ്പിക്കുന്നതില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പാര്ക്കിന് 3,372 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്.
വാക്കിംഗ് ട്രാക്ക്, സുരക്ഷാ സംവിധാനങ്ങളുള്ള കുട്ടികളുടെ കളിസ്ഥലം, വിവിധോദ്ദേശ്യ സ്പോര്‍ട്സ് കോര്‍ട്ട്, നൂതന ജലസേചന സംവിധാനം എന്നിവയും സുരക്ഷാ ക്യാമറകളുമുണ്ട്. 800 ചതുരശ്ര മീറ്റര്‍ (പാര്‍ക്കിന്റെ 30%) വിസ്തൃതിയുള്ള ഹരിത ഇടങ്ങളൊരുക്കാന്‍ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 123 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.