കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് (54) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടയാണ് അന്ത്യം.
ഓഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.
1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന പോലീസ് വെടിവെപ്പിൽ സുഷുമ്നനാഡിക്കു പരിക്കേറ്റ പുഷ്പൻ 24-ാം വയസ്സു മുതൽ കിടപ്പിലായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൂത്തുപറമ്പിൽ മന്ത്രി എം.വി. രാഘവനെതിരെ നടത്തിയ സമരം അക്രമാസക്തമാകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരിക്കേറ്റത്.
ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെയുള്ളവർ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ടെ ആശുപത്രിയിലെത്തി പുഷ്പനെ കണ്ടിരുന്നു. പരേതരായ കുഞ്ഞിക്കുട്ടി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശശി, രാജൻ, പ്രകാശൻ, ജാനു, അജിത എന്നിവർ സഹോദരങ്ങളാണ്.
Trending
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും

