മോസ്കോ: മോസ്കോയില് നടന്ന ‘ഫ്യൂച്ചര് സിറ്റീസ് ഇന് ദി ബ്രിക്സ് ഗ്രൂപ്പ്’ ഫോറത്തില് സുസ്ഥിര വികസന നേതാക്കള്ക്കുള്ള ഗ്ലോബല് ഇന്നവേഷന് അവാര്ഡ് കാപ്പിറ്റല് ഗവര്ണറേറ്റ് ഗവര്ണര് ഷെയ്ഖ് റാഷിദ് ബിന് അബ്ദുറഹ്മാന് അല് ഖലീഫ ഏറ്റുവാങ്ങി.
പൗരര്ക്കും താമസക്കാര്ക്കുമുള്ള സേവനങ്ങളുടെ ഗുണനിലവാരം വര്ധിപ്പിച്ച് എല്ലാ മേഖലകളിലും സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെ നിര്ദ്ദേശങ്ങള് നടപ്പാക്കിയതിന് ലഭിച്ച ഈ അംഗീകാരത്തില് ഗവര്ണര് അഭിമാനം പ്രകടിപ്പിച്ചു. ഗവര്ണറേറ്റുകളെ പിന്തുണയ്ക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികള് നടപ്പിലാക്കുന്നതിലും അവയുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ രാജകുമാരന്റെ പ്രധാന പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളില്നിന്നുള്ള നഗര മേയര്മാര്, ഗവര്ണര്മാര്, മുതിര്ന്ന ഉദ്യോഗസ്ഥര്, വ്യവസായ പ്രമുഖര് തുടങ്ങിയവര് ഫോറത്തില് പങ്കെടുത്തു.
Trending
- 24,000ത്തിലധികം ബഹ്റൈനികള്ക്ക് പ്രതിമാസം 1,000 ദിനാറിലധികം പെന്ഷന് ലഭിക്കുന്നു
- മനാമ സെന്ട്രല് മാര്ക്കറ്റില് പുതിയ പാര്ക്കിംഗ് ഫീസ്; വിലവര്ധന ഉണ്ടാകുമെന്ന് വ്യാപാരികള്
- ബഹ്റൈനില് പരസ്യ ലൈസന്സുകള് ഇനി അഞ്ചു ദിവസത്തിനകം
- ഡ്രൈ ഡോക്ക് സ്ട്രീറ്റിലെ ഒരു പാത ജനുവരി 10 മുതല് മൂന്നാഴ്ചത്തേക്ക് അടച്ചിടും
- വിദേശ രാജ്യത്തെ അപമാനിച്ചു; യുവാവിന് ആറു മാസം തടവ്
- ബഹ്റൈനില് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള് പ്രചരിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്
- ഭാരതി അസോസിയേഷന് ജനുവരി 16ന് പൊങ്കല് ആഘോഷിക്കും
- വേനല്ക്കാലത്ത് ജനീവയിലേക്കും നൈസിലേക്കും ഗള്ഫ് എയര് വിമാന സര്വീസുകള് പുനരാരംഭിക്കും
