കൊച്ചി: താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന സൂചന. പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഇരുപതോളം താരങ്ങൾ ഫെഫ്ക്കയെ സമീപിച്ചു എന്ന് ഫെഫ്ക ജനനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും എന്നാൽ ഫെഫ്കയ്ക്ക് ഇത് സാദ്ധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. അമ്മ ചാരിറ്റബിൾ പ്രസ്ഥാനമായി തന്നെ തുടരുമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു. ഇതേത്തുടർന്ന് സംഘടനയിലെ ചേരിതിരിവ് പരസ്യമായിരുന്നു. കമ്മിറ്റി ഒന്നടങ്കം രാജിവച്ചതിനെ എതിർത്ത് പല താരങ്ങളും രംഗത്തെത്തിയിരുന്നു.
Trending
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
- ഷുക്കൂർ വധം: പി. ജയരാജനും ടി.വി. രാജേഷും വിചാരണ നേരിടണം; ഹർജി തള്ളി
- വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ
- വിവാഹാഘോഷം അതിര് വിട്ടു, വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും
- അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും ഭാര്യയ്ക്കും ക്രൂരമർദ്ദനം