ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ണ ദേശീയ ബഹുമതികളോടെ നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചായിരുന്നു സംസ്കാര ചടങ്ങ് നടത്തിയത്.
#WATCH Delhi: Former President #PranabMukherjee laid to rest with full military honours.
His last rites were performed at Lodhi crematorium today, under restrictions for #COVID19. pic.twitter.com/VbwzZG1xX9
— ANI (@ANI) September 1, 2020
കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനൽകിയത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഡല്‍ഹിയിലെ പ്രണാബ് മുഖര്‍ജിയുടെ വസതിയിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE