തിരുവനന്തപുരം: ആര്.എസ്.എസ്. നേതാവും എഡി.ജി.പിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍.ഡി.എഫിന്റെ ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാന ഭാരതി പ്രതിനിധിക്കൊപ്പം എന്തു വിജ്ഞാനം പങ്കുവെക്കാനാണ് എഡി.ജി.പി. പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കണം. ആര്.എസ്.എസിനും എല്‍.ഡി.എഫിനുമിടയില്‍ ഒരു ആശയ ചര്‍ച്ചയുമില്ല. എഡി.ജി.പിയും ആ.എസ.്എസ്. നേതാവും ഇടതുപക്ഷത്തിന്റെ ചെലവില്‍ ചര്‍ച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമാണെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്.എസ്.എസ്. നേതാവിനെ എഡി.ജി.പി. കണ്ടെന്നത് നിലവില്‍ വാര്‍ത്ത മാത്രമാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചയ്ക്ക് തൃശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്.എസ്.എസാണെന്ന് ഉറപ്പിക്കാം. ഇതിനെക്കുറിച്ച് അന്വേഷണം വേണം. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂ. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
- ഷുക്കൂർ വധം: പി. ജയരാജനും ടി.വി. രാജേഷും വിചാരണ നേരിടണം; ഹർജി തള്ളി
- വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ
- വിവാഹാഘോഷം അതിര് വിട്ടു, വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും