മനാമ: ജാതി മത ഭേദമന്യേ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത ബഹ്റൈൻ രാജകുമാരനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ മാതൃകയായി.
തന്റെ സ്റ്റാഫുകൾ ഒരുക്കിയ ഓണാഘോഷത്തിൽ പങ്കെടുത്ത ഷെയ്ഖ് നാസറും 2 മക്കളും വിളക്ക് കൊളുത്തിയാണ് ഓണാഘോഷത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്. തുടർന്ന് തന്റെ സ്റ്റാഫുകൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ഫോട്ടോ സെഷൻ നടത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെയും മതങ്ങളുടെയും ആചാരങ്ങൾ അനുഷ്ടിക്കാനും ബഹുമാനിക്കാനും ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്യം മഹത്തരമാണ്.