തിരുവനന്തപുരം: കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത റാങ്ക് ഹോൾഡർ അനുവിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, ധനസഹായവും ലഭ്യമാക്കണമെന്ന്, നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി യും ആറ് മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തിരുവോണനാളിൽ ഓണം ഉണ്ണാതെ ഉപവാസം നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ
സംസ്ഥാന ജില്ലാ ഭാരവാഹികൾ നടത്തിയ ഉപവാസം ബി.ജെ.പി ജില്ല പ്രസിഡൻ്റ് അഡ്വ: വി.വി.രാജോഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡൻറ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ. അജേഷ്, ജെ.ആർ.അനുരാജ്, ബി.ജി.വിഷ്ണു, ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, അഭിജിത്ത്, ആനന്ദ്, ഉണ്ണിക്കണ്ണൻ, രാമേശ്വരം ഹരി , കരമന പ്രവീൺ, വിപിൻ
തുടങ്ങിയവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE