പാലക്കാട്: ഈ വർഷം സോഷ്യൽ മീഡിയയിൽ വൈറലായ ഓണപ്പാട്ട് പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ തയ്യാറാക്കിയതാണ്. ആഘോഷങ്ങൾക്കൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോക്ക് വൻ സ്വീകരണമാണ് മലയാളികൾ കൊടുത്തത്. രചനയും, സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതും എസ്. ഐ തന്നെയാണ്. മുമ്പ് പോലീസിന്റെ ജനമൈത്രിക്കുവേണ്ടി നിരവധി കലാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വർഷത്തെ ഓണപ്പാട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
മാവേലിയായി വാളയാറിൻ പോലീസ് സ്റ്റേഷനിലെ ഹോംഗാഡ് സച്ചിതാനന്ദകുമാർ വേഷമിട്ടപ്പോൾ വെളിച്ചപ്പാടായി പാലക്കാടിലെ റെവന്യൂ ഇൻസ്പെക്ടർ രാധാകൃഷ്ണൻ പള്ളത്ത്, നാടൻപാട്ടു കലാകാരനായ പുതുശ്ശേരി ജയപ്രകാശ്, സിനിമാ നാടക നടി ആശാവാര്യർ എന്നിവരാണ് അഭിനേതാക്കൾ. ഇന്ത്യയിലും വിദേശത്തും നിരവധി മ്യൂസിക്ക് ഫ്യൂഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ജിതിൻ ജനാർദ്ദനനാണ് ആണ് ആലാപനവും പശ്ചാത്തല സംഗീതവും. ശ്രീകാര്യം ശ്യാം എന്ന തൂലികാ നാമത്തിൽ 2016ൽ റിലീസായ വികൽപ്പം സിനിമയിൽ നാല് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
“നീലനിരാഭം”(2013) ആൽബം (9 പാട്ട്)രചനയും സംഗീതവും. “തുമ്പക്കുടം”ഓണപ്പാട്ട്(2014) ആൽബം-(7 പാട്ട്) രചനയും സംഗീതം , ഓം നമോ നമ: (2016)എന്ന ഭക്തിഗാന ആൽബം (5 പാട്ട്-രചനയും സംഗീതവും ) എന്നിവയിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. ദൈവവചനം കൂടാതെ “വാമനന്റെ വാസ്തു ശാസ്ത്രം”, എന്ന നാടകം “സ്നേഹം പൊഴിക്കുന്ന പക്ഷി”, “വിനയാന്വിതനായി വിനായകൻ ” എന്നീ ചെറുകഥകൾ
വഴിവിളക്കുറങ്ങുമ്പോൾ, പിശാചിന്റെ രോഗം, സൂര്യ കഥനം, പൊയ്പോയ ബാല്യം, കടലമ്മക്കൊരു കത്ത്, വേദവാക്യം, പോക്സോ, എന്നീ കവിതകൾ. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ ഉൾപ്പെടെ പാടിയിട്ടുള്ള
150 ലധികം ലളിതഗാനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.
“സങ്കൽപ്പമല്ല അനുമാനം” എന്ന നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. 5 ഷോർട്ട് ഫിലിമുകൾ ഇതുവരെ സംവിധാനം ചെയ്തു. കേരളാ പോലീസിന് ആദ്യമായി “കരുത്തുറഞ്ഞ” എന്നു തുടങ്ങുന്ന തീം സോംങ് തയ്യാറാക്കിയിട്ടുണ്ട് .
മക്കൾ രണ്ട്പേർ. ഗൗരി, ശങ്കരി. ഭാര്യ തൃശ്ശൂർ പെരിങ്ങാവ് സ്വദേശി ആശ (മാത്തമെറ്റിക്സ്) അസിസ്റ്റന്റ് പ്രൊഫസർ.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE