കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന് പറഞ്ഞു.
‘സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്’- സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.