തൃശൂർ: തൃശൂരിൽ ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടർ പിടിയിൽ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കരച്ചിൽ കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരിൽ നിന്ന് വരികയായിരുന്ന ബസിൽ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു

