കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഫാദർ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി. പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്ന വൈദികൻറെ മൃതദേഹം പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് കണ്ടെത്തിയത്.


