മനാമ: ബഹ്റൈനിൽ 2024 ജൂലൈ 14 മുതൽ 20 വരെയുള്ള കാലയളവിൽ 220 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ നിയമലംഘകരായ 40 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 98 നിയമലംഘകരെ നാടുകടത്തി. പരിശോധനകളിൽ നിയന്ത്രണ നിയമങ്ങളുടെ, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ബഹ്റൈനിലെ റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 210 പരിശോധനാ സന്ദർശനങ്ങൾ നടത്തി.
Trending
- മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്കൂളുകളുടെ റാങ്കിംഗില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനം
- മറാസി ഗാലേറിയയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള അവബോധ വേദി ആരംഭിച്ചു
- ട്രംപിന്റെ സമാധാന പദ്ധതിയെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് പുനഃസംഘടിപ്പിച്ചു
- ബഹ്റൈന്‍ കിരീടാവകാശി മാര്‍പാപ്പയെ സന്ദര്‍ശിച്ചു
- നാലാമത് സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന് തുടക്കമായി
- ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
- അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.