ദില്ലി: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനതെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി നിലപാട്. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പ്രതീക്ഷയിൽ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി.
Trending
- പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍
- തൃശ്ശൂര്‍ ഇനി ‘കല’സ്ഥാനം; 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു, കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി
- വോയ്സ് ഓഫ് ആലപ്പി പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം: ആര്യൻസ് ടീം ജേതാക്കൾ
- “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്റൈൻ ഫോറം (VOT)”: 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു
- മലയാളികളടക്കം 50 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തം; പ്രതികളുടെ തടവുശിക്ഷ കോടതി മരവിപ്പിച്ചു, ജാമ്യം
- പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
- യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബംഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച
- ‘തുടരും ഈ ജൈത്രയാത്ര’! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ


