മനാമ: 2020 ഫോർമുല 1 സീസണിലെ നാല് റൗണ്ടുകളുടെ വിശദാംശങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഈ വർഷം കുറഞ്ഞത് 17 റേസുകൾ നടക്കും. ഫോർമുല വണ്ണിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം മൂലം ഫോർമുല വണ്ണിന്റെ പത്ത് മത്സരങ്ങൾ റദ്ദാക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്തിരുന്നു. യഥാർത്ഥത്തിൽ 22-റേസ് ഷെഡ്യൂലുകളായിരുന്നു ഉണ്ടായിരുന്നത്.
തുർക്കിയിലെ ഇസ്താംബുൾ പാർക്കിലും യാസ് മറീനയിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന രണ്ടു മത്സരങ്ങളുമാണ് ഷെഡ്യൂളിൽ പുതുതായി ഉൾപ്പെടുത്തിയത്. ഷെഡ്യൂളിലെ അവസാന മൂന്ന് മൽസരങ്ങൾ തുടർച്ചയായ വാരാന്ത്യങ്ങളിൽ ട്രിപ്പിൾ ഹെഡറായി നടക്കും. രണ്ടാമത്തെ ബഹ്റൈൻ മൽസരത്തെ ഔദ്യോഗികമായി സഖിർ ഗ്രാൻഡ് പ്രിക്സ് എന്ന് വിളിക്കും.
ഒരു സീസണിൽ ആദ്യമായാണ് ബഹ്റൈൻ രാജ്യം രണ്ട് ഫോർമുല 1 മൽസരങ്ങൾ നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഏറ്റവും പ്രാധാന്യം നൽകുന്നതിനാൽ ഈ റേസിൽ കാണികളെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ബഹ്റൈൻ സർക്കാരിന്റെ നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ആ വിലയിരുത്തൽ.
രണ്ട് മൽസരങ്ങളുടെയും വിശദാംശങ്ങൾ:
ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020:2020 നവംബർ 27 മുതൽ 29 വരെ
ഫോർമുല 1 റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സ് 2020: 2020 ഡിസംബർ 4 മുതൽ 6 വരെ
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE