
തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്റെ അഞ്ച് സെന്റ് സ്ഥലവും സി.പി.എമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ സി.പി.എമ്മിനെ കൂടി പ്രതി ചേർത്താണ് ഇ.ഡി സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.


