
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർള. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തു. ശബ്ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.



