മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 80 പേരെയാണ് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.