കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന് പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
Trending
- ബഹ്റൈന്‍ ഭരണഘടനാ കോടതി അംഗത്തിന്റെ നിയമനം പുതുക്കി
- രാജു നാരായണ സ്വാമി ഐ എ.എസ് ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു
- ബഹിരാകാശ സഹകരണം: ബഹ്റൈനും ഇറ്റലിയും ധാരണാപത്രം ഒപ്പുവെച്ചു
- ബാബ് അല്‍ ബഹ്റൈന്റെ പ്രവേശന കവാടത്തിലെ അല്‍ മുര്ത്ത ഇശ നീക്കം ചെയ്തു
- ബി.ഡി.എഫ്. ആശുപത്രിയില്‍ ന്യൂറോ സയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു
- ഗള്‍ഫ് രാജ്യങ്ങളില്‍ സ്റ്റേജ് ഷോയുടെ മറവില്‍ അധോലോക സംഘങ്ങള്‍ വീണ്ടും സജീവം
- റോഡില്‍ വച്ച് യുവതിയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയില്‍