പാലക്കാട്: ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതലമട ഗോവിന്ദാപുരം അംബേദ്കര്‍കോളനിയിലെ എസ്. ശിവരാജനെതിരെയാണ് പോലീസ് കൊല്ലങ്കോട് കേസെടുത്തു. ശിവരാജനെതിരെയുള്ള പരാതിയും കേസും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ശിവരാജന് എടുത്ത നിലപാടാണ് ഇപ്പോഴത്തെ പരാതിയുടെ പിന്നിലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ശിവരാജന്റെ പ്രതികരണം. വെള്ളിയാഴ്ച പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ശിവരാജന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇരുപത്തഞ്ചുകാരിയുടെ ഭര്‍ത്താവിനെതിരേ മറ്റൊരുകേസും പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.


