ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി. തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ഡോറിൽ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാരുതി സെൻ കാറിൽ ഒരു പെൺകുട്ടിയും യുവാവും ചേർന്നായിരുന്നു അഭ്യാസ പ്രകടനം. തിരക്കേറിയ പാതയിൽ ഇടം വലം വെട്ടിച്ച് അത്യന്തം അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്