കൊച്ചി: ഹിമാലയയാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് (പഴയ അലഹബാദ്) വെച്ചാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഉണ്ണിക്കൃഷ്ണന് പെരുമ്പാവൂരില്‍നിന്ന് ഹിമാലയ യാത്രയ്ക്കായി പുറപ്പെട്ടത്.
മൃതദേഹം ഇപ്പോള്‍ പ്രയാഗ്രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും.
ഉത്തരേന്ത്യയില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.