തിരുവനന്തപുരം: ജില്ലയില്‍ ആശങ്കയേറ്റി ജനറലാശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ 25 രോഗികള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 22 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ജില്ലയില്‍ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 429 ആണ്.
വൃദ്ധരും അഗതികളുമായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണ് ജനറല്‍ ആശുപത്രിയിലെ 9ാം വാര്‍ഡ്. ഇവിടെ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിലുണ്ടായിരുന്നു ജീവനക്കാരെ ഉള്‍പ്പെടെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 22 പേര്‍ക്ക് കൂടി രോഗി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 498 ആയി. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 429 പേരില്‍ 411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍പ്പെടും.
രോഗം ബാധിച്ച് ചികിത്സയിലായിരുന്നു 258 പേര് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. മടവൂരില്‍ 15 പേര്‍ക്കും പൊഴിയൂരിലും ചെമ്പകശേരിയും 11 പേര്‍ക്ക് വീതവും കൊവിഡ് പൊസിറ്റീവായി. പാറശ്ലാല 6, മെഡിക്കല്‍ കോളജ് 6 എന്നിങ്ങനെയാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണം. ജില്ലയിലെ തീരപ്രദേശത്തും വലിയ ക്ലസ്റ്ററുകളിലും രോഗബാധ കുറയുന്നുണ്ടെങ്കില്‍ ഗ്രാമപ്രദേശത്തും നഗരത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.