കൊച്ചി: എറണാകുളം പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിത്തുരുത്ത് മണൽബണ്ടിന് സമീപമാണ് അപകടമുണ്ടായത്. മേഘ, ജ്വാല ലക്ഷ്മി എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. പുഴയിൽ മുങ്ങിയവരിൽ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻവേലിക്കരയ്ക്ക് സമീപത്തായി താമസിക്കുന്ന പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്തായി കക്ക വാരുകയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.
Trending
- രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം
- പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
- “ഇനി മാറേണ്ടത് കോൺഗ്രസ് നേതൃത്വം അല്ലെ ?”
- ആഘോഷമായി ‘വിലായത്ത് ബുദ്ധ’ ട്രെയ്ലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ
- യുവജന സംഗമം സംഘടിപ്പിച്ചു
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ “കോഴിക്കോട് ഫെസ്റ്റ് 2k26” സ്വാഗത സംഘ രൂപീകരണം നവംബർ 17 ന്.
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ, തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്ക് ദര്‍ശനം; മണ്ഡലക്കാലത്തിന് നാളെ തുടക്കം, അറിയാം പൂജയും വിശേഷങ്ങളും
- ദഅവാ സംഗമം സംഘടിപ്പിച്ചു.


