തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവും KL. 16.L.6105 എന്ന നമ്പറുള്ള ഒരു ഓട്ടോറിക്ഷയുമായി രാജേന്ദ്രൻ, ഉണ്ണി എന്നിവരെ പിടികൂടുകയും, അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും പിടികൂടിയിട്ടുള്ളതാണ്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഡി. എസ്. മനോജ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ് അലി,സുബിൻ, രജിത്ത്, അരുൺകുമാർ. എം. എം, ബസന്ത് കുമാർ, രജിത്. ആർ.നായർ എക്സൈസ് ഡ്രൈവർ രാജീവ് എന്നിവരും വർക്കല റെയിഞ്ച് ഇൻസ്പെക്ടർ സജീവും, പാർട്ടിയും ഉണ്ടായിരുന്നു.