ആലുവ: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ അറസ്റ്റ് ചെയ്തു. കേരളത്തിലെത്തുന്ന കോടികളുടെ രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്ന് കരുതുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ’ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളെ ബംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ല പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയത്. ദിവസങ്ങളോളം പലയിടത്ത് രാപകൽ തമ്പടിച്ച് നിരീക്ഷിച്ചാണ് പ്രതിയെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടിച്ചത്. ഹംഗാര പോൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു. രാസലഹരി നിർമ്മിക്കുന്ന ’കുക്ക്” ആയി വളർന്നു. ഫോൺ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി പണം കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു