തൃശൂർ: വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൈതുൽ ഷേക്കിനെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന ആഷിക്കിനെ ഒന്നാം പ്രതിയായി കേസിൽ ചേർത്തിട്ടുണ്ട്.

