മണ്ണാർക്കാട്: തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ഉച്ചയോടെ രക്ഷപ്പെട്ട പ്രതിയെ വൈകിട്ടോടെ പോലീസ് പിടികൂടുകയായിരുന്നു.തത്തേങ്ങലം കരുമ്പൻ ആദിവാസി കോളനിയിലെ സംഘർഷത്തിൽ കോളനി നിവാസിക്ക് വെട്ടേറ്റ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടത്. കരുമൻ കുന്ന് കോളനിയിലെ മല്ലന്റെ മകൻ കുമാരനാണ് ചാടിപ്പോയത്. ഓഗസ്റ്റ് 18ന് ഉച്ചക്ക് കോളനിയിൽ നടന്ന സംഘർഷത്തിൽ കോളനി നിവാസിയായ രാജന് വെട്ടേറ്റ സംഭവത്തിലാണ് കുമാരനെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് ഇയാളെയും കൂട്ടി പോലീസ് തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇന്ന് എത്തിയപ്പോഴാണ് സംഭവം.
വെട്ടാനുപയോഗിച്ച ആയുധത്തിനായി തിരച്ചിൽ നടത്തവേ പ്രതിയായ കുമാരൻ സമീപത്തെ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികിട്ടിയില്ല. ഇതിനിടയിൽ സി.ഐ.എം.കെ സജീവിന് കാലിൽ പരിക്കേറ്റു. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തത്തേങ്ങലം ഭാഗത്ത് നിന്ന് തന്നെ പ്രതിയെ പിടികൂടിയത്. മദ്യപാനത്തിനിടെ കുമാരനും രാജനും തമ്മിൽ സംഘർഷമുണ്ടാക്കുകയും രാജന് വെട്ടേൽക്കുകയുമായിരുന്നു. ആഴത്തിൽ വെട്ടേറ്റ രാജൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാരനെ കസ്റ്റഡിയിലെടുത്തത്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X