കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരാണ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായിയെന്നാണ് വിവരം. പിന്നീട് ഇത് സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരെയും കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ ഉദ്യാേഗസ്ഥരെ ആക്രമിച്ചതിന് തടവുകാർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
Trending
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി
- ഭക്ഷ്യസുരക്ഷ: ഭക്ഷ്യമേഖലാ പ്രതിനിധികളുമായി ബഹ്റൈന്‍ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി
- ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ പുരോഗതി
- ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും വാലോ ഏവിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ പോലീസുകാര്‍ പിടിയില്‍
- ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍; ഉച്ചകോടിക്ക് ഇന്ന് സമാപനം
- എല്ലാവരും ഉടൻ തന്നെ ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപിൻറെ മുന്നറിയിപ്പ്