കൊച്ചി: സുരേഷ്ഗോപി ചിത്രം കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ജിനു എബ്രഹാം സമർപ്പിച്ച പരാതിയിൽ വിധി പറയുകയായിരുന്നു കോടതി. ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X


