കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് പദ്ധതി സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതു മുതൽ എല്ലാ ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. പദ്ധതി നടത്തിപ്പുകാരായ യൂണിടാക് ഉടമകളുടെ മൊഴിയിലും ക്രമക്കേടുകളും അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമാകുന്നുണ്ട്. സ്വപ്നയ്ക്കുള്ള പ്രതിഫലത്തിൻ്റെ ഒരു പങ്ക് സന്ദീപിൻ്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിൻ്റെ രേഖകളും ഇവർ ഇ.ഡിക്ക് നൽകിയിട്ടുണ്ട്. യു. എ. ഇ കോൺസലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന് പണം നൽകിയതിൻ്റെ വിശദാംശങ്ങളുംഇക്കൂട്ടത്തിലുണ്ട്. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസൻ്റുമായി ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് കരാർ ഒപ്പുവച്ചത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് ഇ.ഡി കരുതുന്നത്. ജോസിനെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൻ്റെ വിശദാംശങ്ങൾ ലഭ്യമാകൂ. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Trending
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി