ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പള വിതരണത്തിന് ഉത്തരവായി. തസ്തിക നിര്‍ണയിച്ച നാളെ മുതല്‍ ശമ്ബളം വിതരണം ചെയ്യും. ഉത്തരവ് പ്രകാരം ആയിരത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നാളെ മുതല്‍ മുടങ്ങിയ ശമ്പളം ലഭിക്കും. കൊറോണ പ്രതിസന്ധി ഒരു വശത്ത് നില്ക്കുമ്പോള് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇരുട്ടടിയായി ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലിഭാരം കൂടുമ്പോഴും തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്പള സ്കെയില്‍ നിര്‍ണയിച്ച് സര്‍വ്വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. 40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ പിപിഇ കിറ്റിനുള്ളില്‍ നിന്ന് പ്രതിഷേധിച്ചുള്ള വീഡിയോക്കൊടുവിലാണ് വേതനം 42,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ല. ഈ പ്രശ്നത്തിനാണ് ഇതോടെ അവസാനം ഉണ്ടായിരിക്കുന്നത്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X