അലനല്ലൂര്‍: പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിലും തെങ്കരയിലും കോവിഡ് രോഗികളുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. യുവാക്കളുടെ കൂട്ടായ്മ എന്ന പേരില്‍ റസീപ്റ്റ് അടിച്ച് ഫണ്ട് ശേഖരണം നടത്തി തട്ടിപ്പ് നടത്തുന്ന എറണാകുളം സ്വദേശി ജോസ് പിടിയിലായത്. പല വ്യാജ പേരുകളിലും തിരിച്ചറിയൽ കാര്‍ഡ് അടിച്ചാണ് ഇയാള്‍ പിരിവ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെങ്കര വെള്ളാരംകുന്ന് ഭാഗത്തും, തച്ചമ്പാറ ഭാഗത്തും കൊറോണ ബാധിതർക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പ് വിവരം സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വന്നിരുന്നു. ഇന്ന് അലനല്ലൂരിൽ ഇതേ രീതിയിൽ പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നവോദയ വഴങ്ങല്ലിയുടെ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു വെക്കുകയും നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.
എസ് ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തി ജോസിനെ ചോദ്യം ചെയ്യുകയാണുമുണ്ടായത്. പരിസരപ്രദേശങ്ങളില്‍ മുഴുവന്‍ ഇയാള്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളുടെ വ്യാജ ഐഡന്റിറ്റി കാർഡ്. വിവിധ സംഘടനകളുടെ പേരിലുള്ള റെസിപ്റ്റ് എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X