ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നല്‍കും.
രാജമല ദുരന്തത്തില്‍ ഇതുവരെ മരണം സ്ഥിരീകരിച്ചത് 62 പേരുടേതാണ്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് ഇത്. പെട്ടിമുടിയില്‍ ഇനിയും തിരിച്ചല്‍ തുടരും.
ഓഗസ്റ്റ് ഏഴിനായിരുന്നു പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികള്‍ താമസിച്ച നാല് ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍ പെട്ടത്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X