ചങ്ങനാശേരി: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിന്റെ മകൻ കെ.ആർ.ആദിത്യനാണ് (കണ്ണൻ 17) മരിച്ചത്. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഗരസഭ ടൗൺഹാളിന് സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളത്തിൽ അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. മാതാവ്: അനിത രാജേഷ്, സഹോദരങ്ങൾ: കെ.ആർ. അർജുൻ, കെ.ആർ.അഭിഷേക്. സംസ്കാരം പിന്നീട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി